ഋഷി ഗംഗയുടെ ഒഴുക്കിനെ തടഞ്ഞ് പുതിയൊരു നദി രൂപപ്പെടുന്നതിലെ ആശങ്കയില്‍ റെയ്‌നി ഗ്രാമം. റെയ്നി ​ഗ്രാമത്തിന് സമീപം 4200 മീറ്റർ ഉയരത്തിലാണ് പുതിയ നദി രൂപംകൊള്ളുന്നത്. 

To advertise here,

ഇടിഞ്ഞ മഞ്ഞുമലയുടെ അവശിഷ്ടങ്ങളിൽ തടഞ്ഞാണ് ഇത് രൂപംകൊള്ളുന്നതെന്ന് ദുരന്ത നിവാരണ കേന്ദ്രവും ഡി.ആർ.ഡി.ഓയും ചൂണ്ടിക്കാണിക്കുന്നു. 

ഉപ​ഗ്രഹ ചിത്രങ്ങളിൽ നിന്ന് ഒരു ഫുട്ബോൾ ​ഗ്രൗണ്ടിന്റെ മൂന്നിരട്ടി നീളവും വീതിയും ഈ നദിക്കുണ്ടെന്നാണ് മനസിലാക്കുന്നത്. കേന്ദ്ര ജല കമ്മീഷൻ ഇതിന്റെ വീഡിയോ പുറത്തുവിട്ടു. അതേസമയം ചാമോലിയിലെ തപോവന്‍ ടണലില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങി. പുതിയ ഡ്രില്ലിംഗ് യന്ത്രം ഉപയോഗിച്ച് ടണല്‍ തുരക്കുന്ന ജോലികള്‍ പുരോഗമിക്കുന്നു.