ദെഹ്റാദൂണ്‍: ഉത്തരാഖണ്ഡില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ ദുരന്തത്തിന് ശേഷം രൂപപ്പെട്ട തടാകത്തിന്റെ ആഴമളക്കാന്‍ നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരുടെ പ്രത്യേകസംഘമെത്തി. തപോവനിന് അഞ്ച് കിലോമീറ്റര്‍ മുകളിലായാണ് തടാകം രൂപം കൊണ്ടത്. മഞ്ഞുമലയിടിഞ്ഞുണ്ടായ പ്രളയാവശിഷ്ടങ്ങള്‍ അടിഞ്ഞു കൂടിയാണ് തടാകമുണ്ടായത്. സമുദ്രനിരപ്പില്‍ നിന്ന് 14,000 അടി ഉയരത്തിലാണ് തടാകം.
തണുപ്പേറിയ തടാകത്തിന്റെ ആഴമളക്കുന്നത് നാവികസേനയുടെ പ്രത്യേകസംഘത്തിന് തികച്ചും സാഹസികമായിരുന്നു. എക്കോ സൗണ്ടര്‍ ഉപയോഗിച്ചായിരുന്നു തടാകത്തിന്റെ ആഴമളക്കല്‍. വ്യോമസേനയുടെ സഹായത്തോടെയായിരുന്നു പരിശോധന.
ഉപഗ്രഹങ്ങളില്‍ നിന്ന് ലഭിച്ച ഹൈറെസല്യൂഷന്‍ ചിത്രങ്ങളുടെ സഹായത്തോടെയാണ് തടാകത്തിന്റെ സ്ഥാനവും വിസ്താരവും കൃത്യമായി കണക്കാക്കാക്കിയത്. മലയിടിഞ്ഞെത്തിയ അവശിഷ്ടങ്ങള്‍ക്കിടയില്‍ വെള്ളം കെട്ടി നിന്നുണ്ടായ തടാകം ആശങ്കയുണര്‍ത്തുന്നതാണ്. തടാകത്തിന്റെ അതിര്ഭിത്തികള് ഇടിയാനിടയായാല് കെട്ടി നില്ക്കുന്ന ജലം അതിശക്തമായൊഴുകി മറ്റൊരു ദുരന്തത്തിനിടയാക്കിയേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ഈ ഭാഗത്തുള്ള റോഡുകള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലായതിനാല്‍ വ്യോമസേനയുടെ ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് നാവികസേനാംഗങ്ങള്‍ തടാകത്തിനരികെയെത്തിയത്. കെട്ടി നില്ക്കുന്ന വെള്ളത്തിന്റെ ആഴമളന്നാല്‍ മാത്രമേ അതില്‍ നിന്നുളവാകാനിടയുള്ള മര്‍ദത്തെ കുറിച്ചുള്ള കൃത്യമായ കണക്ക് ലഭ്യമാകൂ. തടാകത്തില്‍ നിന്നുണ്ടാകാനിടയുള്ള അപകടസാധ്യതയുടെ വ്യാപ്തി ഇതില്‍ നിന്ന് ലഭിക്കുമെന്നാണ് നിഗമനം.
Content Highlights: Navy Divers Dive Into Newly Formed Uttarakhand Lake To Measure Depth
Published: 21 Feb 2021, 03:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented