തെന്മല: കൊല്ലം തെന്മല റെയില്‍വേ സ്റ്റേഷനില്‍ പെരുമ്പാമ്പ്. രണ്ടാമത്തെ പ്ലാറ്റ്‌ഫോമിനോടു ചേര്‍ന്ന ട്രാക്കിലാണ് പെരുമ്പാമ്പിനെ കണ്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഈ ഭാഗത്ത് ഈ സമയം യാത്രക്കാരുണ്ടായിരുന്നില്ല. സ്റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തി പെരുമ്പാമ്പിനെ പിടികൂടി. മഴയെ തുടര്‍ന്ന് മലയില്‍നിന്നാകാം പാമ്പ് എത്തിയതെന്നാണ് കരുതുന്നത്. 

To advertise here,