മനുഷ്യർക്കും മൃഗങ്ങൾക്കും പക്ഷികൾക്കും വൃക്ഷലതാദികൾക്കും വേണ്ടി മുന്നൂറ്റി മുപ്പത്തിയാറ് ഏക്കറിൽ ഒരുങ്ങിയിരിക്കുകയാണ് പുത്തൂർ സുവോളജിക്കൽ പാർക്ക്. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയാണ് പാര്‍ക്കില്‍ ഒരുക്കുന്നത്‌. പുത്തൂർ കുരിശു മൂലയിൽ വനംവകുപ്പിന്റെ 336 ഏക്കറിലാണ് പാർക്ക് തുറക്കുന്നത്. കിഫ്ബി വഴി ലഭിച്ച 331 കോടി രൂപയിലാണ് സുവോളജിക്കൽ പാർക്കിന്റെ നിർമാണം പൂർത്തിയാകുന്നത്.

To advertise here,

ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസങ്ങൾക്ക് ശേഷം ജനുവരിയിലായിരിക്കും പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുക. ആദ്യഘട്ടത്തിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഉണ്ടാകും. തൃശ്ശൂർ മൃഗശാലയിൽ നിന്നും പുലി, കടുവ, ഒട്ടകപ്പക്ഷി, എമു, 60 മാനുകൾ, മയിലുകൾ, വർണപ്പക്ഷികൾ, കാട്ടുപോത്ത് എന്നിവയെ പുത്തൂരിലേക്ക് മാറ്റിയിട്ടുണ്ട്. പുത്തൂരിൽ ഇപ്പോൾ ഒൻപത് കടുവകൾ, നാല് പുലികൾ എന്നിവയടക്കം ഇരുന്നൂറിൽപ്പരം ജീവികളെ പാർപ്പിക്കുന്നുണ്ട്.