ഭക്തിസാന്ദ്രമായി പറശ്ശിനി മടപ്പുരയില്‍ മുത്തപ്പന്‍ തിരുവപ്പനയുടെ പുറപ്പാട്
വൈകുന്നേരം നടന്ന മുത്തപ്പന്‍ വെള്ളാട്ടം കാണാനും വലിയ ജനക്കൂട്ടം മടപ്പുരയിലെത്തിയിരുന്നു. ഉത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച പുലര്‍ച്ചെയും തിരുവപ്പന വെള്ളാട്ടം നടക്കും. ഉത്സവാഘോഷത്തിന്റെ ഇടയില്‍ വരുന്ന ഞായറാഴ്ച ദിവസമായ ഡിസംബര്‍ അഞ്ചിന് കോലങ്ങള്‍ കെട്ടിയാടില്ല. ഇതോടൊപ്പം കുട്ടികള്‍ക്കുള്ള ചോറൂണ്, പ്രസാദ ഊട്ട്, ചായ വിതരണം തുടങ്ങിയവയൊന്നും ഉണ്ടാകില്ല. എന്നാല്‍ മുത്തപ്പന്‍ മടപ്പുര ശ്രീകോവില്‍ ദര്‍ശനത്തിനായി തുറന്നു കൊടുക്കും.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് ഞായറാഴ്ച പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആറിന് രാവിലെ കലശാട്ടത്തോടെ ഉത്സവച്ചടങ്ങുകള്‍ക്ക് കൊടിയിറങ്ങും. ഉത്സവത്തിന് അനുബന്ധമായി ഡിസംബര്‍ അഞ്ച്, ആറ് ദിവസങ്ങളില്‍ രാത്രി കഥകളി ഉണ്ടായിരിക്കും. ശ്രീ മുത്തപ്പന്‍ കഥകളി യോഗത്തിന്റെ നേതൃത്വത്തില്‍ പുറപ്പാട്, കീചക വധം, കിരാതം എന്നീ കഥകളെ അടിസ്ഥാനമാക്കിയുള്ള കളികളായിരിക്കും അരങ്ങിലെത്തുക.
Published: 03 Dec 2021, 08:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented