വംശനാശ ഭീഷണി നേരിടുന്ന ചായമുണ്ടിക്ക് കോഴിക്കോട് മുക്കത്ത് ചൂണ്ടക്കൊളുത്തില്‍ കുരുങ്ങി ദാരുണാന്ത്യം. ഫിലിപ്പീൻസ്, ചൈനീസ് തീരങ്ങൾ കടന്നാണ് ചായമുണ്ടിയെത്തിയത്. പർപ്പിൾ ഹെറോൺ വിഭാ​ഗത്തിലെ ദേശാടനപ്പക്ഷിയാണിത്. പാമ്പും പല്ലിയും തുമ്പിയുമെല്ലാമാണ് ഭക്ഷണം. ആരോ മീൻ പിടിക്കാനിട്ട ചൂണ്ടക്കൊളുത്ത് പക്ഷി വിഴുങ്ങുകയായിരുന്നു. 

To advertise here,

നാട്ടുകാരനായ ജാബിർ സഹൃദയ ക്ലബിന്റെ വാട്ട്സാപ്പ് ​ഗ്രൂപ്പിൽ വിവരം പറഞ്ഞപ്പോഴാണ് നാട്ടുകാരും ഫയർഫോഴ്സുമെത്തി പക്ഷിയെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങിയത്. വായിൽ കുരുങ്ങിയ ചൂണ്ടക്കയർ അറുക്കുകയും പിന്നാലെ മൃ​ഗാശുപത്രിയിലെത്തിക്കുകയും ചെയ്തു. ഇരുമ്പ് കൊളുത്ത് അകത്തെത്തിയ പക്ഷിക്ക് പക്ഷേ അധികസമയം അതിജീവിക്കാനായില്ല.