കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ സമർപ്പിച്ച നാമനിർദേശ പട്ടിക തള്ളിയത് ഗൂഢാലോചനയുടെ ഭാഗമായി ആണെന്ന് നിർമാതാവ് സാന്ദ്രാതോമസ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഗുണ്ടകളുടെ ആസ്ഥാനമായി മാറിയെന്നും മലയാള സിനിമ ഒരു കോക്കസിനുള്ളിലായെന്നും സാന്ദ്രാതോമസ് ആരോപിച്ചു.

To advertise here,

പത്രിക തള്ളിയത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് വളരെ വ്യക്തമാണ്. എന്റെ മാത്രമാണ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുള്‍പ്പടെ എടുത്തത്. വേറാരുടെയും അങ്ങനെ ചെയ്തിട്ടില്ല. മാത്രമല്ല ബൈലോയില്‍ എവിടെയും അക്കാര്യം പറഞ്ഞിട്ടില്ല. ബൈലോ പ്രകാരം ഏതംഗങ്ങള്‍ക്കും മൂന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ മത്സരിക്കാന്‍ യോഗ്യതയുണ്ട്. അതുപ്രകാരം എല്ലാ യോഗ്യതയുമുള്ള ആളായിട്ട് പോലും അവര്‍ നിയമവിരുദ്ധമായ വഴിയിലൂടെ ഒരു വരണാധികാരിയെ വെച്ച് പത്രിക തള്ളുകയാണുണ്ടായത്. മത്സരിച്ച് ജയിച്ചു കാണിച്ചു തരികയായിരുന്നു ചെയ്യേണ്ടിയിരുന്നത്. അതിനു പകരം അങ്ങനെ ജയിക്കാന്‍ പറ്റില്ലെന്ന് ഉറപ്പായപ്പോള്‍ ഇങ്ങനെ ചെയ്തു. വരണാധികാരിയുടെ നിയമനം പോലും അനധികൃതമാണ്. അസോസിയേഷനിലെ ആസ്ഥാനഗുണ്ടകളുടെ, സിയാദ് കോക്കറുടെയും സുരേഷ് കുമാറിന്റെയും ഗുണ്ടായിസമാണ് കണ്ടത്. നിയമപരമായി നേരിടും. അനീതിയാണത്. ഇത് കോടതിയും നിയമവുമൊക്കെ നിലനില്‍ക്കുന്ന സ്ഥലമല്ലേ. കുറച്ചുപേരുടെ ഒരു കോക്കസിനകത്താണ് മലയാള സിനിമ മൊത്തമിരിക്കുന്നത്. ആ കോക്കസിവിടെ സജീവമാണ്. അതാണ് ഇപ്പോള്‍ കണ്ടത്, സാന്ദ്രാതോമസ് പറഞ്ഞു.

In Short: Sandra Thomas alleges conspiracy behind her nomination rejection in Producers Association election, accuses leadership of turning the body into a gang-run caucus and vows legal action.