കൂറ്റന്‍ തിരമാല പോലെ കിലോമീറ്ററുകളോളം നീളത്തില്‍ ഉണ്ടായ റോള്‍ ക്ലൗഡ്‌ കണ്ട് കരയണോ ചിരിക്കണോ എന്ന അമ്പരപ്പിലായിരുന്നു പോര്‍ച്ചുഗല്‍. ജൂണ്‍ 29-ന് പോര്‍ച്ചുഗലിലെ പോവോവ ഡോ വര്‍സിം, ഫിഗുവേര ഡാ ഫോസില്‍ കടല്‍ത്തീരങ്ങളിലാണ് ഏകദേശം 150 കിലോമീറ്റര്‍ നീളത്തില്‍ ട്യൂബ് പോലെ തോന്നിക്കുന്ന തരത്തില്‍ മേഘച്ചുരുള്‍ കാണപ്പെട്ടത്‌. കടല്‍തീരത്ത് ശക്തമായ കാറ്റിനും കാരണമായതോടെ സുനാമി ആശങ്കയും പടര്‍ന്നു. എന്നാല്‍ സുനാമിയല്ല, 40 ഡിഗ്രിവരെ എത്തിയ യൂറോപ്പിലെ കൊടുംചൂടാണ് റോള്‍ ക്ലൗഡ് എന്നറിയപ്പെടുന്ന ഈ അപൂര്‍വ പ്രതിഭാസത്തിന് പിന്നിലെന്ന് പിന്നീട് വ്യക്തമായി. വ്യത്യസ്ത താപനിലകളുള്ള വായു പിണ്ഡങ്ങള്‍ പരസ്പരം കൂടിച്ചേരുമ്പോഴാണ് ഇത്തരം മേഘങ്ങള്‍ രൂപപ്പെടുന്നത്.

To advertise here,