പോലീസ് സംഘത്തിനെ വെട്ടിച്ച് ചാടിപ്പോയ കുറുവാസംഘാംഗം പിടിയില്‍. തമിഴ്‌നാട് കുറുവ സ്വദേശി സന്തോഷാണ് പിടിയിലായത്. ആലപ്പുഴ മണ്ണഞ്ചേരി പോലീസ് പിടികൂടിയ കുറുവാസംഘാംഗം കുണ്ടന്നൂരില്‍വെച്ച് പോലീസ് സംഘത്തെ വെട്ടിച്ച് ചാടിപ്പോകുകയായിരുന്നു. ഇയാളെ പിടികൂടാനായി രാത്രിയില്‍ പ്രദേശമാകെ പോലീസ് തിരച്ചില്‍ വ്യാപകമാക്കിയിരുന്നു.  നാലു മണിക്കൂറിലേറെ നീണ്ടുനിന്ന തിരച്ചിലിനൊടുവില്‍ കുണ്ടന്നൂര്‍ പാലത്തിന് സമീപത്തെ ചതുപ്പില്‍ നിന്നാണ് രാത്രി 10.30-ഓടുകൂടിയാണ് പ്രതിയെ പോലീസ് പിടികൂടിയത്.

To advertise here,

In Short | After evading the police in Kundannoor, Tamil Nadu Kurava gang member Santosh was apprehended near a marshland following a four-hour intensive nighttime search by the Alappuzha Mananchery police.