പിക്ക്അപ്പ് ലോറി മതില്‍ തകര്‍ത്ത് വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി. കൊല്ലം കടയ്ക്കല്‍ പള്ളിമുക്കില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. ഇറക്കമുള്ള റോഡില്‍വെച്ച് വാഹനത്തില്‍ തടികയറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. ഉരുണ്ട് പോകാതിരിക്കാനായി ടയറുകള്‍ക്ക് അടിയില്‍വെച്ച കട്ട തെന്നിമാറിയതോടെ വാഹനം നിയന്ത്രണംവിട്ട് മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

To advertise here,

അപകട സമയത്ത് വാഹനത്തിന് മുകളില്‍ മൂന്ന് തൊഴിലാളികളുണ്ടായിരുന്നെങ്കിലും ഇവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വാഹനത്തിന് മുകളില്‍ തൂങ്ങിപ്പിടിച്ചായിരുന്നു ഇവര്‍ രക്ഷപ്പെട്ടത്‌. സ്ഥിരമായി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡ് മറികടന്നാണ് പിക്ക്അപ്പ് മതിലിലേക്ക് ഇടിച്ചുകയറിയത്. ഈ സമയത്ത് റോഡില്‍ മറ്റ് വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാലും വീടിന് പുറത്ത് ആരുമില്ലാതിരുന്നതിനാലും വലിയ അപകടങ്ങള്‍ ഒഴിവായി. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.