പാലക്കാട് പി.വി. അന്‍വര്‍ നടത്തിയ റോഡ് ഷോയില്‍ ഏജന്റ് പറഞ്ഞതനുസരിച്ചാണ് വന്നത് എന്ന് പറഞ്ഞ സ്ത്രീയെ ഡി.എം.കെ. അനുയായി എന്ന് കരുതുന്ന ആള്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്‌. വയസ്സായ ആളായിപ്പോയി, അല്ലെങ്കില്‍ അതിനുള്ള പണി ഞങ്ങളെടുത്തേനെ എന്ന് ഈ സ്ത്രീയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ആണ് പുറത്തുവന്നത്. നിങ്ങളെയാരാ ഈ റാലിക്ക് വിളിച്ചതെന്ന് എന്നും ചോദിച്ചാണ് വീഡിയോ തുടങ്ങുന്നത്. ഡി.എം.കെയുടെ ആരെങ്കിലും വിളിച്ചിരുന്നോ പൈസ തന്നിരുന്നോ എന്നു ചോദിക്കുമ്പോള്‍ ആരും വിളിച്ചില്ലെന്നും പൈസ തന്നില്ലെന്നും സ്ത്രീ വീഡിയോയില്‍ പറയുന്നുണ്ട്. തുടര്‍ന്നായിരുന്നു ഭീഷണിപ്പെടുത്തല്‍. 

To advertise here,

ഒരു ഏജന്റ് പറഞ്ഞതനുസരിച്ചാണ് വന്നതെന്നും പണം കിട്ടുമെന്നും പറഞ്ഞ് കഴിഞ്ഞ ദിവസം ഈ സ്ത്രീ നടത്തിയ പ്രതികരണം അന്‍വറിനും ഡി.എം.കെയ്ക്കും വലിയ തിരിച്ചടിയായിരുന്നു. അതേസമയം ഇവരെ മറ്റാരോ കൊണ്ട് വന്ന് നിര്‍ത്തിയതാണ് എന്നായിരുന്നു അന്‍വറിന്റെ വിശദീകരണം.