പോളിങ് സമയം അവസാനിച്ച ശേഷവും പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പലയിടത്തും വോട്ടിങ് തുടരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായ വെണ്ണക്കര സ്‌കൂളിലെ ബൂത്തില്‍ ഉള്‍പ്പെടെ പോളിങ് തുടരുകയാണ്. പോളിങ് മന്ദഗതിയിലായ പശ്ചാത്തലത്തില്‍ ഇവിടെ എത്തിയ രാഹുലിനെ ബിജെപി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. 

To advertise here,

ആറ് മണിക്ക് മുമ്പായി പോളിങ് ബൂത്തിലെത്തിയ വോട്ടര്‍മാര്‍ക്ക് പ്രത്യേക സ്ലിപ് വിതരണം ചെയ്താണ് ഇപ്പോള്‍ വോട്ടിങ് നടക്കുന്നത്. വോട്ടിങ് മെഷീന്‍ തകരാറിലായ കര്‍ണകിയമ്മന്‍ സ്‌കൂളിലെ ബൂത്തില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ പോളിങ് പുരോഗമിക്കുന്നുണ്ട്. 184 പോളിംഗ് ബൂത്തുകളിൽ 75 എണ്ണത്തിലേ ആറു മണിക്ക് ( 40.76%) പോളിങ് അവസാനിച്ചിട്ടുള്ളൂ. ടോക്കൺ നൽകി ക്യൂവിൽ നിൽക്കുന്നവർക്ക് വോട്ടിങ്ങിന് അവസരം ഉറപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Report: Shihabudheen Thangal, Camera: Jaivin T Xavier