1) ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആശിര്‍നന്ദയുടെ മരണത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ജില്ലാ ശിശുസംരക്ഷണ സമിതി സ്‌കൂള്‍ അധികൃതരില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. കുട്ടികള്‍ക്ക് ആഘാതമില്ലാത്ത രീതിയില്‍ വേണം സ്‌കൂളിന്റെ തുടര്‍പ്രവര്‍ത്തനമെന്നും തിങ്കളാഴ്ച കുട്ടികള്‍ സ്‌കൂളിലെത്തുമ്പോള്‍ ആവശ്യമായ ക്ലാസും കൗണ്‍സലിങ്ങും നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. 

To advertise here,

2) ഓപ്പറേഷൻ സിന്ദൂർ നടക്കുന്നതിനിടെ ഇന്ത്യൻ നാവികസേനയ്ക്ക് പല തവണ ആക്രമണം നടത്താനുള്ള തയ്യാറെടുപ്പിനുള്ള നിർദേശം ലഭിച്ചിരുന്നതായി റിപ്പോർട്ട്. പാകിസ്താന്റെ ഇള്ളിൽ മിസൈൽ ആക്രമണത്തിനും നാവികസേനയ്ക്കു നിർദേശം ലഭിച്ചിരുന്നതായി സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് എൻടിഡിവി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ആക്രമണത്തിനുള്ള അവസാന നിർദേശം നാവികസേനയ്ക്ക് ലഭിച്ചില്ലെന്നുമാണ് റിപ്പോർട്ട്

3) പശ്ചിമബംഗാളില്‍ നിയമവിദ്യാര്‍ഥിനി കോളേജ് ക്യാമ്പസിനുള്ളില്‍ കൂട്ടബലാത്സംഗത്തിനിരയായി. കൊല്‍ക്കത്തയ്ക്ക് സമീപം കസ്ബയിൽ ബുധനാഴ്ച രാത്രി ഏഴരയ്ക്കും 8.50-നും ഇടയിലായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. ഇതില്‍ രണ്ടുപേര്‍ കോളേജ് വിദ്യാര്‍ഥികളും മൂന്നാമന്‍ കോളേജ് ജീവനക്കാരനുമാണെന്നാണ് വിവരം

4) നിലമ്പൂര്‍ എംഎല്‍എയായി ആര്യാടന്‍ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു. നിയമസഭാ സമുച്ചയത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങില്‍ ദൈവനാമത്തിലാണ് ആര്യാടന്‍ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, സ്പീക്കര്‍ എ.എൻ ഷംസീര്‍, മന്ത്രി എം.ബി രാജേഷ് തുടങ്ങിയവരെല്ലാം സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു