ഓണാഘോഷത്തിന്റെ പേരില്‍ നടുറോഡില്‍ വാഹനവുമായി വിദ്യാർഥികളുടെ അഭ്യാസം. കോഴിക്കോട് ഫറൂഖ് കോളേജിലെ വിദ്യാർഥികളാണ് മറ്റ് വാഹനങ്ങളെ പോലും അപകടത്തിലാക്കുന്ന തരത്തിൽ അതിരുവിട്ട ആഘോഷം നടത്തിയത്. സെപ്റ്റംബര്‍ 11 ബുധനാഴ്ചയായിരുന്നു സംഭവം.  ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ എം.വി.ഡി. കേസെടുത്തു. 

To advertise here,

‌സംഭവസമയത്ത് വാഹനമോടിച്ചിരുന്ന വിദ്യാര്‍ഥികള്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നോയെന്നാണ് ആദ്യം പരിശോധിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഉണ്ടെങ്കില്‍ ഇത് റദ്ദാക്കുന്നതിലേക്കും ഇല്ലാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നതിലേക്കും എംവിഡി കടന്നേക്കുമെന്നാണ് വിലയിരുത്തലുകള്‍. അഭ്യാസത്തിനായി കൊണ്ടുവന്ന വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുന്ന കാര്യവും പരിഗണനയിലുണ്ട്. 

Inshort: Students of Farook College, Kozhikode, performed dangerous stunts on the road during Onam celebrations, endangering other vehicles.  The Motor Vehicles Department has registered a case.