മുത്തൂറ്റ് ഫിനാന്‍സിന്റെ ഹൊസൂരിലെ ശാഖയില്‍ വന്‍ കവര്‍ച്ച. ഏഴ് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് കൊള്ളയടിക്കപ്പെട്ടത്. തോക്ക് ചൂണ്ടിയാണ് കവര്‍ച്ച.

To advertise here,

കൃഷ്ണ​ഗിരിയിലെ ഹൊസൂരിൽ നിന്ന് ബെ​ഗളൂരുവിലേക്ക് പോകുന്ന റോഡിലെ ബാ​ഗൂരിലുള്ള മുത്തൂറ്റ് ശാഖയിലാണ് കൊള്ള നടന്നത്. രാവിലെ ഓഫീസ് തുറക്കാനായി ജീവനക്കാരെത്തിയപ്പോൾ ഇടപാട് നടത്താനെന്നു പറഞ്ഞാണ് കൊള്ളക്കാർ സ്ഥാപനത്തിനകത്തു കയറിയത്. പിന്നീട് തോക്കുകാട്ടി ഭീഷണിപ്പെടുത്തി എല്ലാ ജീവനക്കാരെയും കെട്ടിയിട്ടു. ശേഷം ലോക്കർ തുറന്ന് സ്വർണവും പണവും കവരുകയായിരുന്നു. 

ആറം​ഗസംഘമാണ് കവർ‌ച്ച നടത്തിയത്. ഇവർ കവർച്ചയ്ക്കുശേഷം വാഹനത്തിൽ ബം​ഗളൂരു ഭാ​ഗത്തേക്കാണ് പോയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 25091 ​ഗ്രാം സ്വർണവും 96,000 രൂപയുമാണ് നഷ്ടമായത്. സംഭവം അറിഞ്ഞയുടൻ പോലീസെത്തി സിസിടിവി പരിശോധിച്ചു. അഞ്ച് പ്രത്യേകസംഘത്തെ അന്വേഷണത്തിനായി നിയോ​ഗിച്ചിട്ടുണ്ട്.