കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ഭിന്നതയിൽ ഒളിയമ്പുമായി മോൻസ് ജോസഫ്. പാർട്ടി ഭരണഘടന അറിയാത്തവരാണ് അതൃപ്തി  പ്രകടിപ്പിക്കുന്നതെന്നാണ് മോൻസ് ജോസഫിന്‍റെ പ്രതികരണം. അവഗണനയിൽ പ്രതിഷേധിച്ച് ഫ്രാൻസിസ് ജോര്‍ജ്ജിന്‍റെ നേതൃത്വത്തിൽ നേതാക്കൾ പിജെ ജോസഫിനെ കണ്ടതിന് പിന്നാലെയാണ് മോൻസിന്‍റെ  പ്രതികരണം.

To advertise here,

നേതാക്കളുടെ ബാഹുല്യംമൂലം വീർപ്പുമുട്ടുന്ന കേരളാ കോൺ​ഗ്രസിന് പ്രതിസന്ധിയാവുകയാണ് പുനഃസംഘടനയിലെ കല്ലുകടി. മുതിർന്ന നേതാക്കളുടെ കൂട്ടായ സമിതി പാർട്ടി കാര്യങ്ങൾ തീരുമാനിച്ചിരുന്ന സ്ഥാനത്ത് മോൻസ് ജോസഫും ജോയി അബ്രഹാമും ചേർന്ന് പാർട്ടിയെ ഹൈജാക്ക് ചെയ്യുന്നുവെന്നാണ് ഫ്രാൻസിസ് ജോർജ് നേതൃത്വം നൽകുന്ന വിഭാ​ഗത്തിന്റെ പരാതി. 

പാർട്ടി ഭരണഘടനയിൽ എക്സിക്യൂട്ടീവ് ചെയർമാൻ, സെക്രട്ടറി ജനറൽ, ചീഫ് കോർഡിനേറ്റർ എന്നിങ്ങനെ ചില പദവികൾ മോൻസിനും കൂട്ടർക്കും പ്രാധാന്യം നൽകാൻ കൂട്ടിച്ചേർത്തുവെന്നാണ് ഫ്രാൻസിസ് ജോർജ് വിഭാ​ഗത്തിന്റെ ആക്ഷേപം.