വര്‍ഷങ്ങള്‍നീണ്ട കാത്തിരിപ്പിന് വിട. പട്ടിത്താനം-മണര്‍കാട് ബൈപ്പാസ് പൂര്‍ണതോതില്‍ യാഥാര്‍ഥ്യമാകുന്നു. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ ജനകീയ ഉത്സവമാക്കി ബൈപ്പാസ് ഉദ്ഘാടനം ചെയ്യും. ബൈപാസ് വഴി ഗതാഗതം ആരംഭിക്കുന്നതോടെ വാഹനങ്ങള്‍ക്ക് എംസി റോഡില്‍ പട്ടിത്താനത്തു നിന്നു തിരിഞ്ഞ് തിരുവല്ല പെരുന്തുരുത്തി കവലയില്‍ എത്തിച്ചേരാനാകും. ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശേരി നഗരങ്ങളിലെ തിരക്ക് ഒഴിവാക്കി തിരുവല്ലയിലെത്താം. ഇതോടെ കോട്ടയത്തുനിന്നും തെക്കന്‍ ജില്ലകളിലേക്കുള്ള യാത്ര ഇനി എളുപ്പമാകും. 

To advertise here,