പ്രകോപനം ഇല്ലാതെയാണ് മകനെ ആക്രമിച്ചതെന്ന് മൻസൂറിന്റെ പിതാവ് മുസ്തഫ മാതൃഭൂമി ന്യൂസിനോട്. താൻ CPM അനുഭാവിയാണെന്നും മുസ്തഫ പറഞ്ഞു. തന്റെ കൺമുന്നിൽ വച്ചാണ് അക്രമം നടന്നത്. മൻസൂർ സജീവ രാഷ്ട്രീയ പ്രവർത്തകനല്ലെന്നും മുസ്തഫ പറഞ്ഞു.

To advertise here,

അതിനിടെ, പാനൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമികള്‍ ഉപയോഗിച്ച നാല് ബൈക്കുകളും പോലീസിന്റെ കസ്റ്റഡിയിലുണ്ട്. സംഭവസ്ഥലത്തുനിന്ന് വാളും കണ്ടെടുത്തു.

കഴിഞ്ഞദിവസം പോളിങ് ബൂത്തില്‍ ഓപ്പണ്‍ വോട്ട് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് മുസ്ലീം ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.