'എനിക്കിനി ആ ഫ്ലാറ്റ് വേണ്ട, അത്രയ്ക്ക് അനുഭവിച്ചു'; ട്രെയിനിൽ കിടന്നുറങ്ങേണ്ടി വന്ന പരാതിക്കാരി
തനിക്ക് ഇനി പഴയ ഫ്ളാറ്റിൽ ജീവിക്കേണ്ടെന്നും അത്രയ്ക്ക് മാത്രം താനും കുടുംബവും അനുഭവിക്കേണ്ടി വന്നുവെന്നും ട്രെയിനിൽ കിടന്നുറങ്ങേണ്ടി വന്ന സംഭവത്തിലെ പരാതിക്കാരി. ഗാന്ധിഭവനിൽ തനിക്കും മക്കൾക്കും മുറിയൊരുക്കി തന്നിട്ടുണ്ട്. ഉപദ്രവിക്കാൻ ശ്രമിച്ചവർക്കെതിരെയും നടപടിയുണ്ടാവണം. ഇതുപോലുള്ള ഉപദ്രവം ഭയന്ന് ഒരുപാടുപേർ വീടുമാറിയിട്ടുണ്ട്.
സാമൂഹ്യവിരുദ്ധരുടെ ഭീഷണിയെ തുടർന്ന് ട്രെയിൻ യാത്രയിൽ അഭയം തേടിയ ഇരവിപുരത്തെ മഞ്ജുവിന്റെ വാർത്ത മാതൃഭൂമി പത്രത്തിലൂടെയാണ് പുറംലോകമറിഞ്ഞത്. സംഭവത്തിൽ വനിതാ കമ്മീഷൻ ഇടപെടുകയും അമ്മയ്ക്കും മക്കൾക്കും ഗാന്ധിഭവനിൽ സുരക്ഷിത താമസം ഉറപ്പാക്കുകയും ചെയ്തിരുന്നു.
Published: 27 Aug 2021, 07:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented