പത്തുവര്‍ഷത്തോളം വീട്ടിലെ അംഗത്തെ പോലെത്തന്നെയായിരുന്നു ഗൂഡല്ലൂര്‍ സ്വദേശിയായ ശിവ എന്ന യുവാവിന് കറുവാച്ചി എന്ന വളര്‍ത്തു നായ. ഊണിലും ഉറക്കത്തിലുമെല്ലാം കറുവാച്ചി കൂടെയുണ്ടാവും. ഇതോടെയാണ് കറുവാച്ചിക്ക് 'ബേബി ഷവര്‍' ചടങ്ങ് നടത്തണമെന്ന് ശിവയ്ക്ക് ആഗ്രഹം തോന്നിയത്. തുടര്‍ന്ന് ബന്ധുക്കളെയെല്ലാം ക്ഷണിക്കുകയും ചെയ്തു. മനുഷ്യര്‍ക്കെന്നപോലെ വളയും മാലയുമെല്ലാമായാണ് ക്ഷണിച്ച ആളുകളെത്തിയത്. ഇത് കറുവാച്ചിക്ക് ഇട്ടുകൊടുക്കുകയും ചെയ്തു. സംഭവം വൈറലാവുകയും ചെയ്തിട്ടുണ്ട്. 

To advertise here,