സഹായം അഭ്യര്‍ഥിച്ച് റഷ്യന്‍ കൂലിപ്പട്ടാളത്തിലെത്തിപ്പെട്ട മലയാളി. തൊഴില്‍ തട്ടിപ്പിനിരായി കൂലിപ്പട്ടാളത്തിലെത്തിയ തൃശ്ശൂര്‍ കുറാഞ്ചേരി സ്വദേശി ജെയിന്‍ വീഡിയോ സന്ദേശത്തിലൂടെയാണ് സഹായം അഭ്യര്‍ഥിച്ചത്. കരാര്‍ കാലാവധി അവസാനിച്ചിട്ടും സൈന്യം സ്വയം കരാര്‍ പുതുക്കി വീണ്ടും തന്നെ യുദ്ധമുഖത്തേക്ക് അയക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ജെയിന്‍ പറയുന്നത്. പ്രധാനമന്ത്രിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഇടപെട്ട് എങ്ങനെയെങ്കിലും തന്നെ നാട്ടിലെത്തിക്കണമെന്നും ജെയിന്‍ ആവശ്യപ്പെട്ടു.

To advertise here,

ജെയിന്‍ പറയുന്നു രക്ഷിക്കണം, വീണ്ടും റഷ്യന്‍ കൂലിപ്പട്ടാളത്തിലേക്കയക്കരുത് 

നേരത്തെ യുക്രൈനിന്റെ ഡ്രോണാക്രമണത്തില്‍ പരിക്കേറ്റ ജെയിന്‍ മോസ്‌കോയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ രണ്ടിനാണ് ഇലക്ട്രീഷ്യന്‍ ജോലിക്കെന്ന പേരില്‍ ജെയിനും ബന്ധു ബിനിലും റഷ്യയിലേക്ക് പോയത്. ഏപ്രില്‍ 14 മുതല്‍ ഒരു വര്‍ഷത്തേക്കുള്ള കരാറിലായിരിക്കും ജോലിയെന്നായിരുന്നു ഏജന്റ് പറഞ്ഞത്, എന്നാല്‍ റഷ്യയിലെത്തിയതോടെ ഇവരെ റഷ്യന്‍ കൂലിപ്പട്ടാളത്തിലെത്തിക്കുകയായിരുന്നു. ഇതിനിടെ കൂടെ പോയ ബിനില്‍ ജനുവരി എട്ടാം തീയതി കൊല്ലപ്പെട്ടു, ജെയിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.