സാഹിത്യസമാജത്തിൽ പാട്ട് പാടാൻ വേണ്ടി തുടങ്ങിയ പാട്ടുപുസ്തക ശേഖരണം, ഒരു കാലഘട്ടത്തിന്റെ ശേഷിപ്പായ കഥ
പാട്ടുപുസ്തകങ്ങള് കടകളില് നിന്നും അപ്രത്യക്ഷമായെങ്കിലും പഴയകാലം മുതലുള്ള പാട്ടുപുസ്തകങ്ങള് നിധിപോലെ കാത്തുസൂക്ഷിക്കുകയാണ് ഇരിങ്ങാലക്കുട സിവില് സ്റ്റേഷന് റോഡില് വെളുത്തേടത്തുപ്പറമ്പില് വി.ആര്. സുകുമാരന്. ഇന്നത്തെപ്പോലെ ടി.വി.യോ, ഇന്റര്നെറ്റ് സംവിധാനങ്ങളോ ഇല്ലാതിരുന്ന കാലത്ത് പാട്ടാസ്വദിക്കാന് വേണ്ടി വാങ്ങി സൂക്ഷിച്ച സുന്ദരഗാനങ്ങളുടെ ശേഖരമാണ് അമൂല്യനിധിപോലെ സുകുമാരന് സൂക്ഷിക്കുന്നത്. സ്കൂളില് പഠിച്ചിരുന്ന കാലത്ത് എല്ലാ ബുധനാഴ്ചയിലും നടന്നിരുന്ന സാഹിത്യസമാജം പരിപാടിയില് പാട്ടുപാടാന് വേണ്ടിയായിരുന്നു സുകുമാരന് പാട്ടുപുസ്തകങ്ങള് വാങ്ങാന് തുടങ്ങിയത്. പിന്നിടത് ശീലമായി മാറി. തന്റെ പതിമൂന്നാം വയസ്സില് തുടങ്ങിയ പാട്ടുപുസ്തകങ്ങളുടെ സമാഹരണം കല്ലേറ്റുംകരയില് ജോലി കിട്ടുന്നതുവരെ സുകുമാരൻ തുടര്ന്നു.
പത്താം ക്ലാസ് കഴിഞ്ഞ് കൂത്തുപറമ്പിലുള്ള പ്ലാസ്റ്റിക് കളിക്കോപ്പ് നിര്മ്മാണ കമ്പനിയില് ജോലി ചെയ്തിരുന്ന കാലത്ത് ആഴ്ചയിലൊരിക്കല് എറണാകുളത്തേയ്ക്ക് യാത്ര ചെയ്യേണ്ടി വന്നിരുന്നു സുകുമാരന്. അന്ന് നഗരം മൊത്തം കറങ്ങി അതാത് ആഴ്ച്ചകളിലിറങ്ങുന്ന പാട്ടുപുസ്തകങ്ങൾ വാങ്ങിക്കൂട്ടും. ക്രൈസ്റ്റ് കോളേജിലെ മലയാള വിഭാഗം അധ്യാപകനായിരുന്ന പ്രൊഫ. സെബാസ്റ്റ്യന് ജോസഫിന് മലയാള സിനിമാഗാനങ്ങളെ കുറിച്ച് പിഎച്ച്ഡി ചെയ്തപ്പോള് ഏറ്റവും കൂടുതല് സഹായകരമായത് ഈ പാട്ടുപുസ്തകങ്ങളാണ്. അത്തരത്തില് ആര്ക്കെങ്കിലും ഈ പാട്ടുപുസ്തകങ്ങള് ആവശ്യമെങ്കില് കൈമാറാനും സുകുമാരന് തയ്യാറാണ്. കാലപ്പഴക്കം കൊണ്ട് തൊട്ടാല് പൊടിയുന്ന മഞ്ഞപ്പുക്കേറിയ പുസ്തകങ്ങളിലൂടെ കണ്ണോടിക്കുമ്പോള് പണ്ട് കണ്ടാസ്വദിച്ച, കേട്ടാസ്വദിച്ച ഗാനങ്ങൾക്കും സിനിമകൾക്കുമൊപ്പം മധുരിക്കുന്ന കുറേ ഓർമകളും സുകുമാരന്റെ മനസിൽ മിന്നിമായുന്നുണ്ടാവും.
Inshort: V.R. Sukumaren`s precious collection of old Malayalam song books, a treasure from a bygone era, is now available. He`s willing to share them with those in need.
Content Highlights: Rare Malayalam Song Books Collection by VR Sukumaran
Published: 12 Apr 2025, 05:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented