തൃശ്ശൂർ : ‘കാട്ടുപൂവിൻ പുഞ്ചിരിക്കായ് പാട്ടുപാടും പൈങ്കിളീ’-വയലാർ രാമവർമ 72 വർഷംമുൻപ്‌ എഴുതിയ പാട്ടിന് ഈണമായി. വയലാർ ആദ്യം ഗാനരചന നിർവഹിച്ച ആദ്യസിനിമയായ കൂടപ്പിറപ്പ് ഇറങ്ങുന്നതിനുമുൻപ് 1954-ൽ എഴുതിയതാണിത്.

To advertise here,

പഹാഡി രാഗത്തിൽ സംഗീതസംവിധായകൻ വിദ്യാധരൻ ചിട്ടപ്പെടുത്തിയ ഗാനം കെ.കെ. നിഷാദ് പാടി. സുരേഷ് മച്ചാട് സംവിധാനം ചെയ്യുന്ന ‘കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം’ എന്ന പുതിയ സിനിമയിലാണ് ഈ പാട്ട് ഉൾപ്പെടുത്തുന്നത്.

‘കാട്ടുപൂവിൻ പുഞ്ചിരിക്കായ്...’ ഉൾപ്പടെ വയലാർ ആദ്യം എഴുതിയ അഞ്ചുപാട്ടുകൾ റെക്കോർഡ് ചെയ്യുകയോ അവ ഉൾപ്പെട്ട സിനിമ പൂർത്തിയാക്കുകയോ ചെയ്തില്ല. പിന്നീട് ഈ പാട്ടുകൾ മറ്റൊരു സിനിമയ്ക്കുവേണ്ടി തിരക്കഥാകൃത്ത് ജോൺപോളിന് നൽകി. അതും മുടങ്ങി.

Also Read: ഒരിക്കലെങ്കിലും കണ്ട മുഖങ്ങൾ മറക്കാനെളുതാമോ?

ജോൺപോളുമൊത്തുള്ള ഒരു സിനിമാചർച്ചയിൽ 2016-ലാണ് ഇത് സുരേഷ് മച്ചാടിന്റെ കൈയിലെത്തുന്നത്. പുതിയ സിനിമയിൽ ബാക്കി മൂന്നുപാട്ടുകളും എഴുതുന്നത് വയലാറിന്റെ മകൻ ശരത്ചന്ദ്രവർമയാണ്.

സിനിമാ സംബന്ധമായ വാർത്തകളും ആർട്ടിക്കിളുകളും വായിക്കാനും വീഡിയോകൾ കാണാനും വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ: https://mbiurl.in/movies