ചലചിത്രസംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിലായ പണംതട്ടിപ്പ് കേസ് നാടകീയ നീക്കങ്ങളിലൂടെ ഒത്തുതീർപ്പായി. തട്ടിയെടുത്തെന്ന് പരാതിയിൽ പറയുന്ന ഏഴരക്കോടി രൂപ കിട്ടിയതായി പരാതിക്കാരൻ കോടതിയെ അറിയിച്ചതിനെത്തുടർന്നാണ് കേസ് ഒത്തുതീർപ്പായത്. ശ്രീവൽസം ഗ്രൂപ്പ് ഉടമ എം.കെ രാജേന്ദ്രൻ നായരുടെ പരാതിയിലാണ് ആലപ്പുഴ സൗത് പോലീസ് ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്തത്. സിനിമ നിർമിക്കാമെന്ന് വാഗ്ദാനം ചെയ്ത് 2016 മുതൽ ഏഴുകോടി രൂപ വാങ്ങിയെടുത്തെന്നായിരുന്നു പരാതി. കേസിൽ ശ്രീകുമാർ മേനോന്റെ മുൻകൂർജാമ്യാപേക്ഷ തള്ളിയിരുന്നു.
Published: 08 May 2021, 08:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented