റബ്ബര്‍ ടാപ്പിങ് തൊഴിലാളിയായ ഗഫൂറിനെ കടുവ കടിച്ചുകൊന്നതോടെ ഭീതിയിലാണ് മലപ്പുറം കാളികാവിലെ അടയ്ക്കാക്കുണ്ടുകാര്‍. ടാപ്പിങ് ജോലിക്കിടെ കടുവ കഴുത്തിലേക്ക് ചാടിവീണ് ഗഫൂറിനെ വലിച്ചുകൊണ്ടുപോവുകായായിരുന്നു. ചോരപ്പാട് പിന്തുടര്‍ന്ന് പോയാണ് തോട്ടത്തില്‍നിന്ന് 200 മീറ്റര്‍ അകലെനിന്ന് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്.  ഈ മേഖലയില്‍ 500ലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. പ്രദേശത്ത് നേരത്തെ തന്നെ കടുവയുടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. വനംവകുപ്പില്‍ വിവരമറിയിച്ചിട്ടും ഉദ്യോഗസ്ഥര്‍ അനാസ്ഥ തുടരുന്നതാണ് മനുഷ്യജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. നരഭോജിക്കടുവയെ വെടിവെച്ച് കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

To advertise here,