ലോക്ക്ഡൗണില്‍ ഉത്സവങ്ങള്‍ നിലച്ചപ്പോള്‍ ജീവിക്കാന്‍ പുതുവഴി തേടി മേളക്കാര്‍. മലപ്പുറം എടപ്പാളിലെ സോപാനം പഞ്ചവാദ്യ സംഘത്തിലെ കലാകാരന്മാരാണ് ചെണ്ട നിര്‍മ്മാണത്തിലേക്ക് ചുവടുമാറ്റിയത്.

To advertise here,

കണ്ടനകം അപ്പുണ്ണിയാശാനും ആലങ്കോട് സുധീഷുമടക്കം പേരെടുത്ത മേളക്കാരെല്ലാം ചെണ്ട നിര്‍മാണത്തിലാണ്. നേരത്തെ കൊല്ലന്മാരായിരുന്നു മൃഗത്തോല്‍ കൊണ്ട് ചെണ്ടവട്ടമൊരുക്കിയിരുന്നത്. കോവിഡ് കാലത്തെ പ്രതിസന്ധി താത്കാലികമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഈ കലാകാരന്മാര്‍.