സർക്കാറിനോട് കടക്ക് പുറത്ത് എന്ന് ജനങ്ങൾ പറഞ്ഞതിന്റെ ഫലം, പ്രതിപക്ഷത്തെ അംഗീകരിച്ച തിരഞ്ഞെടുപ്പ് – ഹൈബി ഈഡൻ
കേരളത്തിലെ ജനങ്ങൾ പിണറായി സർക്കാറിനോട് കടക്ക് പുറത്ത് എന്ന് പറഞ്ഞതിന്റെ ഫലമാണ് ഇപ്പോഴുണ്ടായതെന്ന് ഹൈബി ഈഡൻ എംപി. ഭരണവിരുദ്ധ വികാരം ഉണ്ട് എന്നത് മാത്രമല്ല, കേരളത്തിന്റെ പ്രതിപക്ഷത്തെ അംഗീകരിച്ച ഒരു തിരഞ്ഞെടുപ്പ് കൂടിയായി ഇത് മാറി. പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങൾ കൂടി ജനങ്ങൾ അംഗീകരിച്ചു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ തിരഞ്ഞെടുപ്പ്. പിണറായി സർക്കാറിന്റെ ഭരണത്തിന് കീഴിൽ ജനങ്ങൾ എത്രത്തോളം അസംതൃപ്തരാണെന്ന് വോട്ടിങ് പാറ്റേൺ നോക്കിയാൽ മനസിലാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Hibi Eden states Kerala`s election results reflect public anger towards the Pinarayi government, endorsing the opposition`s work and widespread dissatisfaction.
Published: 13 Dec 2025, 05:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented