പ്രതലത്തെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്ന കുത്തുകളില്‍ കൈവിരലോടിച്ച് അധ്യാപകനായ കൃഷ്ണകുമാര്‍ (അപ്പു സാര്‍) വായിച്ചുതുടങ്ങി.-'കൈലാസചലേ സൂര്യകോടി ശോഭിതേ...' ജന്മനാ അന്ധനായ കൃഷ്ണകുമാറിന്റെ ആഗ്രഹമായിരുന്നു രാമായണം ബ്രെയില്‍ ലിപിയിലേക്ക് മാറ്റണമെന്നും ജന്മനാട്ടിലെ ക്ഷേത്രത്തില്‍ വായിക്കണമെന്നുമുള്ളത്. രാമായണത്തിന്റെ ബാലകാണ്ഡവും അയോധ്യാകാണ്ഡവും ബ്രെയില്‍ ലിപിയിലേക്ക് അദ്ദേഹം മാറ്റി. വ്യാഴാഴ്ച രാവിലെ ആലാട്ടുകാവ് ധര്‍മ്മശാസ്താക്ഷേത്രത്തില്‍ കത്തിച്ചുവെച്ച നിലവിളക്കിനു മുന്നിലിരുന്ന് പാരായണം ചെയ്യുകയും ചെയ്തു.
'രാമായണം പൂര്‍ണമായും ബ്രെയില്‍ ലിപിയിലേക്ക് മാറ്റണമെന്ന് മോഹമുണ്ട്. ഒരുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കും.' അദ്ദേഹം ക്ഷേത്രത്തിലേക്ക് നോക്കി കൈകൂപ്പി. ശക്തികുളങ്ങര ആലാട്ടുകാവ് തച്ചേഴത്ത് കിഴക്കതില്‍ കൃഷ്ണകുമാര്‍ ബ്രെയില്‍ ലിപി ഉപയോഗിച്ച് പഠിച്ചാണ് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്. തൊടുപുഴ കോളപ്ര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിസ്റ്ററി അധ്യാപകനാണിപ്പോള്‍. ആത്മീയതയില്‍ തത്പരനായ അദ്ദേഹം ഭാഗവതപാരായണത്തിനും ഭാഗവത പ്രഭാഷണങ്ങള്‍ക്കും പോകാറുണ്ട്. ഇതില്‍നിന്നു ലഭിക്കുന്ന വരുമാനം പൂര്‍ണമായും അന്ധരായ ആളുകള്‍ക്കുവേണ്ടിയുള്ള സേവന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ജോലി സൗകര്യാര്‍ഥം തൊടുപുഴയിലാണ് താമസം. ഭാര്യ ലക്ഷ്മി, മകന്‍ അവിനാശ്, അച്ഛന്‍ ശങ്കരന്‍ നായര്‍, സഹോദരി സന്ധ്യ എന്നിവര്‍ ഒപ്പമുണ്ട്.
Content Highlights: krishnakumar converted portions of ramayana into braille
Published: 10 Aug 2024, 03:51 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented