കോഴിക്കോട്: സബ് ജൂനിയര്‍ ഗേള്‍സ് നൂറ് മീറ്റര്‍ മത്സരത്തിന്റ വിധിക്കെതിരെ അപ്പീല്‍ നല്‍കി. സെയ്ന്റ് ജോര്‍ജ്സ് കുളത്തുവയല്‍ സ്‌കൂളാണ് അപ്പീല്‍ നല്‍കിയത്. ട്രാക്ക് തെറ്റിച്ച് തൊട്ടടുത്ത ട്രാക്കില്‍ കയറി ഓടിയത് പരാമര്‍ശിച്ചാണ് അപ്പീല്‍ കമ്മിറ്റിക്ക് പരാതി നല്‍കിയത്. കമ്മിറ്റി  അപ്പീല്‍ സ്വീകരിച്ചു. പരാമര്‍ശത്തില്‍ സൂചിപ്പിക്കുന്ന വസ്തുതകള്‍ പരിശോധിച്ച കമ്മിറ്റി വീഡിയോ തെളിവിന്റ അടിസ്ഥാനത്തില്‍ പരാതി ശരിയാണെന്ന് തീരുമാനിച്ചു. ചൊവ്വാഴ്ച രാവിലെ 10-ന് ആദ്യ ഫലം റദ്ദു ചെയ്തു. ഉച്ചയ്ക്ക് ശേഷം വീണ്ടും മത്സരം നടത്താന്‍ തീരുമാനിച്ചെങ്കിലും കുട്ടികളെല്ലാം അസൗകര്യം അറിയിച്ചു. തുടര്‍ന്ന് മത്സരം ബുധനാഴ്ച രാവിലെ 10-ന് നടത്താന്‍ തീരുമാനമായി.

To advertise here,