പോലീസിനെതിരെ രൂക്ഷവിമർശനവുമായി കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ. ഓരോ കോൺഗ്രസ് പ്രവർത്തകരെ തല്ലിയൊടിക്കുമ്പോഴും കൈകെട്ടി നോക്കിനിന്നവരാണ് പോലീസ് എന്ന് പറഞ്ഞ പ്രവീൺകുമാർ, തങ്ങൾക്കെതിരെ കൈയുയർത്തിയാൽ 2026 കഴിഞ്ഞാൽ പെൻഷൻ ഇല്ലാത്ത വിധത്തിലാക്കുമെന്ന് മുന്നറിയിപ്പും നൽകി. പോക്സോ കേസിലും കഞ്ചാവ് കേസിലും പണം വാങ്ങിയവനാണ് ഉമേഷ്. അടുത്ത സമരം ഉമേഷിൻ്റെ വീടിന് മുമ്പിലാണ്. മാർക്സിസ്റ്റ് പാർട്ടിയുടെ അടുക്കളപ്പണി എടുക്കുന്നവരാണ് കോൺഗ്രസുകാരെ ആക്രമിക്കുന്നത് നോക്കിനിന്നത്. കോഴിക്കോട് കളക്ടർ വിവരം കെട്ട ഒരുത്തനാണ്. സി.പി.ഐ.എമ്മിൻ്റെ അടുക്കളപ്പണിയാണ് അയാളുടേത് എന്നും പ്രവീൺകുമാർ പറഞ്ഞു. 

To advertise here,

In short - K. Praveen Kumar, the D.C.C. president in Kozhikode, has made sharp criticisms against the police, stating that they stand by helplessly while Congress workers are beaten. He warned that if they raise their hands against them, they would ensure that there would be no pension after 2026.