'ആദ്യം പറഞ്ഞത് ഒരു ലക്ഷം മാത്രമെന്ന്, പിന്നീട് പറമ്പിൽ കുഴിച്ചിട്ട 39 ലക്ഷം രൂപ കണ്ടെത്തി'
പന്തീരങ്കാവ് ബാങ്ക് കവർച്ച കേസിൽ കുന്നത്തുപാലത്ത് മുഖ്യപ്രതിയുടെ വീടിനടുത്തുള്ള പറമ്പിൽ കുഴിച്ചിട്ട 39 ലക്ഷം രൂപ കണ്ടെടുത്തു. 55000 രൂപ ഇയാളിൽ നിന്ന് നേരത്തെ കണ്ടെടുത്തിരുന്നു. അഞ്ഞൂറ് രൂപയുടെ കെട്ടുകളാണ് കണ്ടെടുത്തത്. നനഞ്ഞുകുതിർന്ന്, കീറിയ നിലയിലായിരുന്നു ചില നോട്ടുകൾ. സ്വകാര്യ ബാങ്ക് ജീവനക്കാരന്റെ കൈയിൽ നിന്ന് 40 ലക്ഷം രൂപ കവർന്ന കേസിൽ പള്ളിപ്പുറം മനിയിൽപറമ്പിൽ ഷിബിൻലാലിനെ (മനു-37) പന്തീരങ്കാവ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലാകുമ്പോൾ ഇയാളുടെ പക്കൽ നിന്ന് 55000 രൂപയായിരുന്നു ലഭിച്ചത്. തുടർന്ന് ഇയാളെ ചോദ്യം ചെയ്തുവരികയായിരുന്നു. ദിവസങ്ങൾ നീണ്ട ചോദ്യംചെയ്യലിൽ പണം കുഴിച്ചിട്ടതായി പ്രതി സമ്മതിക്കുകയായിരുന്നു. ഒരുമാസവും രണ്ടുദിവസവും കഴിഞ്ഞാണ് പോലീസ് പണം കണ്ടെത്തുന്നത്. കണ്ടെടുത്ത പണം പോലീസ് എണ്ണിത്തിട്ടപ്പെടുത്തി.
'ഒരു ലക്ഷം മാത്രമേ കിട്ടിയിട്ടുള്ളൂ ബാങ്ക് കള്ളം പറഞ്ഞതാണെന്ന് പറഞ്ഞ് അന്ന് അദ്ദേഹം പോലീസിനെ തെറ്റിദ്ധരിപ്പിച്ചു. ആ ഒരു ലക്ഷത്തിൽ 55000 രൂപ അയാളുടെ കൈവശമുണ്ടായിരിക്കും. ബാക്കി 45000 രൂപ മൂന്നാം പ്രതിയുടെ കൈയ്യിൽ കൊടുത്തു. ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്ത് പത്താം ദിവസം രണ്ടും മൂന്നും പ്രതികളെ അറസ്റ്റ് ചെയ്തു. ഏതാണ്ട് 325ൽ കൂടുതൽ സിസിടിവി ക്യാമറകൾ പരിശോധിച്ചു. പക്ഷേ രാത്രിയായതിനാലും മഴയായതിനാലും 40 ലക്ഷമുള്ള ബാഗ് ഉണ്ടോയെന്ന് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല. കൊണ്ടോട്ടി ഭാഗത്ത് നിന്നും കിട്ടിയ വിഷ്വലിൽ പ്രതികൾ സഞ്ചരിച്ച വണ്ടിയിൽ ബാഗില്ലെന്ന് കണ്ടെത്തി. അതോടെ പന്തീരങ്കാവ് ഭാഗത്ത് നിന്നും ബാഗ് പുറത്തേക്ക് പോയിട്ടില്ലെന്ന് മനസിലാക്കി. ഒന്നര കോടിയോളം രൂപ ബാധ്യത ഒന്നാം പ്രതിക്കുണ്ട്. ഈ സമയത്താണ് 70 ലക്ഷം ബാധ്യതയുള്ള ഫിനാൻസ് സ്ഥാപനത്തിൽ പ്രതിക്ക് വേണ്ടി ആരോ ഒരാൾ പോയി 35 ലക്ഷം തന്നാൽ സെറ്റിൽ ചെയ്യാനാവുമോ എന്ന് പോയി അന്വേഷിച്ചത്. ഇതോടെ ഇയാളുടെ കൈയ്യിൽ കുറഞ്ഞത് 35 ലക്ഷമെങ്കിലും ഉണ്ടാകുമെന്ന് മനസിലായി',അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
പന്തീരങ്കാവ് മണക്കടവ് റോഡിലെ ബാങ്കിൽ പണയംവെച്ച സ്വർണം മാറ്റിവെക്കാനെന്ന കള്ളക്കഥയുണ്ടാക്കിയായിരുന്നു കവർച്ച നടത്തിയത്. രാമനാട്ടുകരയിലെ ഇസാഫ് ബാങ്കിലെത്തി 40 ലക്ഷം രൂപ ആവശ്യപ്പെടുകയും ഇതേത്തുടർന്ന് ഷിബിൻലാലിന്റെ വിശദവിവരങ്ങൾ അന്വേഷിച്ചറിഞ്ഞ ശേഷം ഇസാഫ് ബാങ്ക് ജീവനക്കാർ പണവുമായി സ്വർണം പണയംവെച്ച ബാങ്കിലേയ്ക്ക് എത്തി. പണവുമായി ജീവനക്കാരൻ അരവിന്ദൻ പന്തീരങ്കാവിലെ ബാങ്കിലേക്ക് നടക്കുന്നതിനിടെ കൈവശമുള്ള പണമടങ്ങുന്ന ബാഗ് തട്ടിയെടുത്ത് പ്രതി സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു.
Content Highlights: Kerala Bank Robbery: Police Recover ₹39 Lakh Buried Near Suspect's Home
Published: 15 Jul 2025, 03:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented