'റാഗിങ് കേസിൽ കൂടുതൽ ഇരകളുണ്ടോയെന്ന് പരിശോധിക്കും, ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും'
ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ്ങില്‍ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ്. നിലവിൽ ഒരു കുട്ടിയുടെ പരാതി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടുതൽ ഇരകളുണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണ്. കൂടുതൽ ഇരകളെ കണ്ട് ചോദ്യം ചെയ്യാനുള്ള നടപടി വ്യാഴാഴ്ച തന്നെ ആരംഭിക്കും. രാഘവൻ കമ്മിറ്റി റിപ്പോർട്ട് പ്രകാരമുള്ള നിർദേശങ്ങളും ഇതുസംബന്ധിച്ച യുജിസിയുടെ ചട്ടവും പരിശോധിക്കും. വീഡിയോ ദൃശ്യം ഏത് ഫോണിലാണ് പകർത്തിയതെന്ന കാര്യത്തിലും ശാസ്ത്രീയമായ അന്വേഷണം നടക്കും. പ്രതികളായ അഞ്ചുപേരുടെ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. മദ്യപാനത്തിനായാണ് പണപ്പിരിവ് നടത്തിയതെന്നാണ് വിവരം. മറ്റു ലഹരി ഉപയോഗങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Kottayam Police Chief about Kottayam Nursing College Ragging Case
Published: 13 Feb 2025, 03:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented