എറണാകുളം കോലഞ്ചേരി  പുത്തന്‍കുരിശില്‍ വയോധികയെ ബലാത്സംഗം ചെയ്ത കേസില്‍  അറസ്റ്റിലായ മൂവരില്‍  
ലോറി ഡ്രൈവര്‍ മുഹമ്മദ് ഷാഫിയാണ് ഒന്നാം പ്രതിയെന്ന് മുവാറ്റുപുഴ ഡിവൈഎസ്പി എസ് മുഹമ്മദ് റിയാസ്. രണ്ടാം പ്രതി മനോജ് ഇവരെ  ശാരീരികമായി ഉപദ്രവിച്ചതായും കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍  ഉണ്ടോ എന്നു അന്വേഷിക്കുകയാണെന്നും ഡി.വൈ.എസ്.പി പറഞ്ഞു. മനോജിന്റെ അമ്മയായ മൂന്നാം പ്രതി ഓമന, 75 കാരിയെ ബോധപൂര്‍വം കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം 

To advertise here,

കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ശാസ്ത്രക്രിയക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വൃദ്ധ അപകടനില തരണം ചെയ്തു. ലോറി ഡ്രൈവര്‍ ആയ മുഹമ്മദ് ഷാഫി, പീഡനം നടന്ന വീടിന്റെ ഉടമ ഓമന, ഇവരുടെ മകന്‍ മനോജ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. നാട്ടുകാരുടെ സഹായത്തോടെയാണ് ഒളിയിടത്തില്‍ നിന്ന് മുഹമ്മദ് ഷാഫിയെ ഇന്നലെ പോലീസ് പിടികൂടിയത്.