കൊച്ചി ടാറ്റൂ പീഡന കേസിലെ പ്രതി സുജീഷിനെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നിലവില്‍ ചേരാനെല്ലൂര്‍ പോലീസ് എടുത്തിരിക്കുന്ന ഒരു കേസിലാണ് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇയാള്‍ക്കെതിരെ പാലാരിവട്ടം സ്റ്റേഷനില്‍ രണ്ട് കേസും എളമക്കര, ചേരാനെല്ലൂര്‍ സ്റ്റേഷനുകളില്‍ ഒരു കേസുമാണുള്ളത്. വരും ദിവസങ്ങളില്‍ ഈ കേസുകളിലും അറസ്റ്റുണ്ടാവുമെന്നാണ് സൂചന. അതേസമയം കൊച്ചിയിലെ മറ്റ് ടാറ്റൂ കേന്ദ്രങ്ങളെ കുറിച്ചും മീ ടൂ ആരോപണം ഉയരുന്നുണ്ടെങ്കിലും പരാതി ലഭിക്കാത്തത് കൊണ്ട് പേലീസ് കേസെടുത്തിട്ടില്ല.

To advertise here,