കൊച്ചി: കൊച്ചിയിലെ പ്രശസ്ത ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ ഉയര്‍ന്ന ലൈംഗിക അതിക്രമ പരാതിയില്‍ സ്ഥാപനത്തില്‍ പോലീസ് പരിശോധന നടത്തി. കമ്പ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്ക്, സിസിടിവി തുടങ്ങിയവ പോലീസ് കണ്ടെടുത്തു.
ചേരാനെല്ലൂരിലെ ഇന്‍ഫെക്ടഡ് ടാറ്റൂ എന്ന സ്ഥാപനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. സ്ഥാപന ഉടമയും ടാറ്റൂ ആര്‍ട്ടിസ്റ്റുമായ സുജീഷ് മുങ്ങിയതായാണ് വിവരം. ബെംഗളൂരുവിലേക്ക് കടന്നതായാണ് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഉച്ചയോടെയാണ് സ്ഥാപനത്തില്‍ പോലീസ് പരിശോധന നടത്തിയത്. നിരവധി യുവതികള്‍ സുജീഷിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയിട്ടുണ്ട്. യുവതികള്‍ കൊച്ചി ഡെപ്യൂട്ടി കമ്മീഷറുടെ ഓഫീസിലെത്തിയാണ് പരാതി നല്‍കിയിട്ടുള്ളത്.
കൃത്യമായ ലൈസന്‍സും മറ്റു രേഖകളും ഇല്ലാത്തതിനെ തുടര്‍ന്ന് സ്റ്റുഡിയോ പോലീസ് ഇതിനകം അടപ്പിച്ചിരുന്നു. കൂടുതല്‍ യുവതികള്‍ ഇത്തരത്തില്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് വിവരം.
Content Highlights: sexual-abuse-at-tattoo Studio-Inspection, hard disk and CCTV seized
Published: 05 Mar 2022, 04:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented