സംഗീതം അകമ്പടിയായി തൃശ്ശൂരില്‍ ജില്ലാതല പ്രവേശനോത്സവം. അമ്മാടം ഗവ. എല്‍.പി. സ്‌കൂള്‍, സെയ്ന്റ് ആന്റണീസ് സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പരിപാടി. ജില്ലാ കളക്ടറടക്കമുള്ളവരുടെ പാട്ടുമായാണ് കുട്ടികളെ വരവേറ്റത്. "നന്മയാകുന്ന കാന്തി കാണുവാന്‍ കണ്ണിനാകേണമേ" എന്ന വയലാറിന്റെ വരികളാണ് ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍ ആലപിച്ചത്. നടന്‍ ജയരാജ് വാരിയര്‍ പി. ഭാസ്‌കരന്റെ "അകലെയാണകലെയാണുലകിലെനിക്കെന്നും അതിദിവ്യമാമാദ്യ വിദ്യാലയം" എന്ന കവിത ആലപിച്ചു. ജില്ലയിലെ അധ്യാപകര്‍ രചനയും സംഗീതവും നിര്‍വഹിച്ച രണ്ട് ഗാനങ്ങള്‍ പിന്നണിഗായകന്‍ കൂടിയായ യദു എസ്. മാരാരുള്‍പ്പെടെ മുപ്പതോളം അധ്യാപകര്‍ ചേര്‍ന്ന് ആലപിച്ചു.

To advertise here,

മന്ത്രി ആര്‍. ബിന്ദു ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അധ്യക്ഷനായി. പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ സി.എ. സന്തോഷ്‌കുമാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി. മദനമോഹനന്‍, ഷീന പറയങ്ങാട്ടില്‍, എ.വി. വല്ലഭന്‍, ടോബി തോമസ്, മിനി വിനയന്‍, ജോസഫ് ടാജറ്റ്, ഫാ. ജോണ്‍ കിടങ്ങന്‍, പി.ആര്‍. വര്‍ഗീസ്, സിബി സുരേഷ്, ജെറി ജോസഫ്, അനിതാ മണി, വിദ്യാ നന്ദനന്‍, ജെയിംസ് പി. പോള്‍, ആശാ മാത്യൂസ്, ലിജി ജോസഫ്, ഡി. ശ്രീജ, പി.ഐ. യൂസഫ്, വി.എ. കരീം, എം. അഷ്‌റഫ്, പി.എ. മുഹമ്മദ് സിദ്ദിഖ്, പി.വി. മനോജ്കുമാര്‍, എം.വി. സുനില്‍കുമാര്‍, സ്‌റ്റൈനി ചാക്കോ, വി.ഒ. റിറ്റ എന്നിവര്‍ പ്രസംഗിച്ചു.