To advertise here,

വസ്ത്രമെടുക്കാനായി പുറത്തിറങ്ങിയപ്പോള്‍ കടുവയെ കണ്ടെന്ന്  യുവതിയും കുട്ടികളുമടക്കമുള്ള ഒരു കുടുംബം പറഞ്ഞു. കുരങ്ങ് പോകുന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് കടുവയെ കണ്ടതെന്ന് ഇവര്‍ പറഞ്ഞു. കടുവയുടെ മുന്‍ഭാഗം തങ്ങളുടെ മുന്നിലായിട്ടാണ് ഉണ്ടായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കടുവയെ കണ്ടതായി മറ്റൊരു നാട്ടുകാരനും പറയുന്നുണ്ട്

ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരും വീടുകളില്‍ കഴിയണമെന്നും കര്‍ഫ്യു നിയമം നിര്‍ബന്ധമായും പാലിക്കണമെന്ന് മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ സി കെ രത്‌നവല്ലി പറഞ്ഞു.

അതേസമയം നാട്ടുകാര്‍ നടത്തി വന്ന പ്രതിഷേധം അവസാനിച്ചു. നാട്ടുകാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്. കടുവയെ പിടികൂടിയാല്‍ വനത്തില്‍ തുറന്നു വിടില്ല, മൃഗശാലയിലേക്കോ സംരക്ഷണകേന്ദ്രത്തിലേക്കോ മാറ്റും. പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ മയക്കുവെടി വെച്ച് പിടികൂടുകയോ വെടിവെച്ച് കൊല്ലുകയോ ചെയ്യുമെന്ന് ഉറപ്പ് നല്‍കി. പ്രതിഷേധക്കാരുടെ പ്രതിനിധികളുമായി സിസിഎഫ് കെ.എസ് ദീപ, എ.ഡി.എം ദേവകി കെ , ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍ ജനപ്രതിനിധികള്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.