കണ്ണൂർ: വാർഷിക ആരോഗ്യ പരിശോധനകളിൽ ജീവിതശൈലീ രോഗങ്ങളുടെ കണക്കുകൾ കണ്ട് അന്തിച്ചുനിൽക്കുകയാണ് സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർ. ഇതെന്തു കേരളം? അമിത രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ വ്യതിയാനങ്ങൾ, സ്തനാർബുദം... ജീവിത ശൈലി രോഗങ്ങളുടെ നീണ്ടനിര. രോഗാതുരമായ സമൂഹമായി കേരളം മാറി. രോഗങ്ങളെ പ്രതിരോധിക്കാനായി ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാൻ പ്രോത്സാഹനവും പ്രചോദനവും നൽകുകയാണ് ആരോഗ്യ വകുപ്പ്. പുതുവർഷത്തിൽ പുതിയ ആരോഗ്യ ചിന്തകളുമായി 'ആരോഗ്യം ആനന്ദം-വൈബ് 4 വെൽനസ്' എന്ന കാംപയിൻ നടപ്പിലാക്കുകയാണ്. ഹെൽത്തി കുട്ടൻമാരാകാം എന്ന സന്ദേശവുമായി. രോഗാതുരത കുറയ്ക്കാം.

To advertise here,

തെറ്റായ ജീവിതശൈലി കാരണം വർധിക്കുന്ന രോഗാതുരത കുറയ്ക്കുക, എല്ലാ വിഭാഗം ജനങ്ങളുടെയും ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഇതിനായി പ്രതിജ്ഞയെടുക്കുക, പ്രവർത്തിക്കുക.