ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാനായതില്‍ സന്തോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്തി പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജണ്ടകളുണ്ടെന്നും അത്തരക്കാർ അയ്യപ്പസംഗമം തടയാൻ ശ്രമം നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

To advertise here,

ശബരിമലയ്ക്ക് വേറിട്ട തനതായ ചരിത്രമുണ്ട്. അതിന്റേതായ ഐതിഹ്യങ്ങളുമുണ്ട്. ശബരിമല വേര്‍തിരിവുകള്‍ക്കും ഭേദചിന്തകള്‍ക്കും അതീതമായ മതാതീത ആത്മീയതയെ ഉദ്‌ഘോഷിക്കുന്ന എല്ലാ മനുഷ്യര്‍ക്കും പ്രാപ്തമായ ആരാധനാലയമാണ്. ഈ ആരാധനാലയത്തെ നമുക്ക് ശക്തിപ്പെടുത്തേണ്ടതുണ്ട്. അയ്യപ്പഭക്തന്മാര്‍ ലോകമെമ്പാടുമുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ മഹാസംഗമത്തിന് ഒരു ആഗോളസ്വഭാവം കൈവരുന്നത്. ഇത്രയേറെ ആളുകളെത്തുമ്പോള്‍ തീര്‍ഥാടനം സുഗമമാക്കാന്‍ വലിയതോതിലുള്ള ഇടപെടല്‍ നടത്തേണ്ടതുണ്ട്. അതിനാലാണ് ദേവസ്വം ബോര്‍ഡ് ഇത്തരത്തിലൊരും സംഗമം നടത്തുന്നത്. തീര്‍ഥാടകര്‍ക്ക് എന്താണ് വേണ്ടതെന്ന് സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ ഏകപക്ഷീയമായി സങ്കല്‍പ്പിച്ച് നടപ്പിലാക്കുകയല്ല വേണ്ടത്. ഭക്തജനങ്ങളില്‍ നിന്ന് തന്നെ മനസ്സിലാക്കി വേണ്ടത് ചെയ്യുകയാണാവശ്യം. അതിനുകൂടി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ് ഈ ഭക്തജനസംഗമം. ഭക്തിപരിവേഷമായി അണിയുന്നവര്‍ക്ക് പ്രത്യേക അജണ്ടകളുണ്ടാകാം. അവര്‍ അയ്യപ്പസംഗമം തടയാന്‍ പരിശ്രമങ്ങള്‍ നടത്തിനോക്കി. അത് ബഹുമാനപ്പെട്ട സുപ്രീംകോടതി തന്നെ വിലക്കി എന്നത് നമുക്കാകെ ആശ്വാസകരവുമാണ്, മുഖ്യമന്ത്രി പറഞ്ഞു.

യഥാര്‍ഥ ഭക്തരെ തിരിച്ചറിയാന്‍ വിഷമമില്ല. ഭഗവത്ഗീത തന്നെ യഥാര്‍ഥ ഭക്തരുടെ സ്വഭാവം എന്താണ് എന്നത് വ്യക്തമാക്കിയിട്ടുണ്ട്. ഭക്തരുടെ ലക്ഷണങ്ങള്‍ ഭഗവദ്ഗീതയുടെ പന്ത്രണ്ടാം അധ്യായത്തില്‍ 13 മുതല്‍ 20 വരെയുള്ള 8 ശ്ലോകങ്ങളിലാണുള്ളതെന്ന് പറഞ്ഞ മുഖ്യമന്ത്രി ആ ശ്ലോകം ഉദ്ധരിക്കുകയും ചെയ്തു.

In Short: Kerala CM Pinarayi Vijayan praises global Ayyappa Sangamam, calls Sabarimala a symbol of spiritual unity beyond divisions, warns against vested agendas.