യാത്രക്കാരായ വിദ്യാർഥികളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ബസ്സ് ഉടമയും ജീവനക്കാരും ചേർന്ന് അനുമോദിച്ചത് വ്യത്യസ്‌ത കാഴ്ച്ചയായി. കല്ലടിക്കോട്- മൂന്നേക്കർ റൂട്ടിൽ സർവ്വീസ് നടത്തുന്ന മഞ്ചാടിക്കൽ ബസ്സാണ് സ്ഥിരമായി യാത്ര ചെയ്യുന്ന വിദ്യാർഥികളിൽ  എസ്എസ്എൽസി, പ്ലസ്ടു, എൽഎസ്എസ്, യുഎസ്എസ് എന്നിവയിൽ വിജയം നേടിയവരെയാണ് അനുമോദിച്ചത്. മൂന്നേക്കർ ജം​ഗ്ഷനിൽ. ശനിയാഴ്ച്ച വൈകീട്ട് 5 മണിക്കുള്ള യാത്ര തുടങ്ങുന്നതിന് മുമ്പാണ് ബസ്സിനുള്ളിൽ അനുമോദനസദസ്സ് നടന്നത്.

To advertise here,

വാർഡ് അംഗം അനിത സന്തോഷ് അധ്യക്ഷയായി. ആൽബിൻ കെ. ജോഷി, അഭിയ തോമസ്, അദ്യൈത് മഹേഷ്, ജോഷ്വാ പ്രവീൺ, സംഗീത സന്തോഷ്, നാജിയ നൈസൽ എന്നീ വിദ്യാർഥികളെയാണ് ചടങ്ങിൽ അനുമോദിച്ചത്. ചുള്ളിയാംകുളം ഹോളീ ഫാമിലി കോൺവെൻറ് മദർ സുപ്പീരിയർ സിസ്റ്റർ തെരേസ്, സമീപത്തെ മദ്രസ്സയിലെ പ്രതിനിധി ഷംസുദീൻ, ബസ്സ് ഉടമകൾ, ജീവനക്കാർ എന്നിവർ ചേർന്ന് വിജയികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.