കാസര്‍കോട് : കാസര്‍കോട്ടേ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ സത്താര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ എസ്. ഐ. അനൂപിനെതിരെ വീണ്ടും ആരോപണം. മറ്റൊരു
ഓട്ടോ ഡ്രൈവറായ നൗഷാദിനെ അനൂപ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കഴിഞ്ഞ ജൂണില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഓട്ടോ ഡ്രൈവറെ ബലം പ്രയോഗിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

To advertise here,

യാത്രക്കാരന്‍ നല്‍കിയ പരാതിയില്‍ സ്റ്റേഷനില്‍ എത്തി ഉദ്യോഗസ്ഥരെ കണ്ടു എന്നും അതിന് ശേഷം ഓട്ടോറിക്ഷയില്‍ വെച്ചിരുന്ന ഫോണ്‍ എടുക്കാനായി സ്റ്റേഷന് പുറത്ത് നിര്‍ത്തിയിട്ട ഓട്ടോ റിക്ഷയുടേ അടുത്തേക്ക് പോയപ്പോള്‍ അനൂപ് മര്‍ദ്ദിച്ചു എന്നുമാണ് പരാതി നല്‍കിയത്. നൗഷാദ് എസ്.ഐ. അനൂപിനെതിരെ പോലീസ് കംപ്ലയിന്ര്‍റ് സെല്‍ അതോറിറ്റിയില്‍ പരാതിയും നല്‍കിയിരുന്നു.ഈ സംഭവത്തില്‍ എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തു.എസ് ഐ അനൂപ് നിരന്തരം ഓട്ടോ തൊഴിലാളികളെ ഉപദ്രവിക്കുന്നുണ്ടെന്നും പരാതികളുണ്ട്. 

Inshort- A new video has emerged showing Kasaragod SI Anoop allegedly assaulting auto driver