ജോലി ചെയ്യുന്നതിന് തടസ്സം സൃഷ്ടിച്ച സാരിയില്‍ നിന്ന് വനിതാപോലീസിനെ പാന്റിടീച്ചവള്‍, അപേക്ഷാ ഫോമുകളില്‍ ലിംഗ നീതി ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള റിട്ടുകള്‍..എന്‍.എ.വിനയ എന്ന പേരിനൊപ്പം രേഖപ്പെടുത്തുന്നത് സ്ത്രീകളുടെ തുല്യപദവിക്ക് വേണ്ടി കേരളത്തില്‍ നടന്ന പോരാട്ടങ്ങളുടെ ചരിത്രമാണ്.32 വര്‍ഷത്തെ സേവനത്തിന് ശേഷം കേരള പോലീസില്‍ നിന്ന് വിനയ വിരമിക്കുന്നത്  തികഞ്ഞ അഭിമാനത്തോടെയാണ്. എന്നാല്‍ തന്റേത് പോരാട്ടമായിരുന്നില്ല നടവഴി തെളിക്കല്‍ മാത്രമായിരുന്നുവെന്ന് വിനയപ്പെടുകയാണ് വിനയ.

To advertise here,