വിദ്യാഭ്യാസയോ​ഗ്യതയല്ല, ജോലിചെയ്യാനുള്ള മനസുണ്ടായാൽ മതി. വെറും പറച്ചിലല്ല ഇത്. പ്രവൃത്തിയിലൂടെ കൺമുന്നിൽ കാട്ടിത്തരികയാണ്  കോഴിക്കോട് മുക്കം മുനിസിപ്പാലിറ്റിയിലെ വെണ്ണക്കോട് ഡിവിഷനിലെ ഒരുപറ്റം ചെറുപ്പക്കാർ.

To advertise here,

അതിരാവിലെ തൂമ്പയുമെടുത്ത് തൊഴിലുറപ്പിന് പോകുന്ന ഇവർ പക്ഷേ സാദാ കൂലിപ്പണിക്കാരല്ല. കൂട്ടത്തിലെ സീനിയർ സുനീഷ് അധ്യാപകനാണ്. ബി.ടെക്കുകാരനും ഐ.ടി.ഐ വിദ്യാർത്ഥിയും  ഡിപ്ലോമ-ബിരുദധാരികളും ഈ സംഘത്തിന്റെ ഭാ​ഗമാണ്.