വീടിന്റെ അറ്റകുറ്റപ്പണിക്ക് സര്‍ക്കാരിന്റെ ധനസഹായം; അരലക്ഷം രൂപവരെ കിട്ടും
ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് വീട് അറ്റകുറ്റപ്പണി നടത്താന്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ധനസഹായം. വിധവകള്‍ക്കും ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ക്കും വിവാഹബന്ധം വേര്‍പെടുത്തിയവര്‍ക്കും 50000 രൂപവരെയാണ് സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിക്കുക.
മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. 10 വര്‍ഷത്തിനിടെ ഭവന നിര്‍മാണത്തിനോ അറ്റകുറ്റപ്പണിക്കോ ആനുകൂല്യം കിട്ടിയവര്‍ അപേക്ഷിക്കേണ്ടതില്ല.
ഇമ്പിച്ചി ബാവ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നല്‍കുക.അപേക്ഷയുടെ മാതൃക www.minoritywelfare.kerala.gov.in എന്ന സൈറ്റില്‍ ലഭിക്കും. സെപ്തംബര്‍ 30വരെയാണ് അപേക്ഷ സ്വീകരിക്കുക.
Published: 19 Sept 2021, 02:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented