ജോ ജോസഫിനെതിരെ അശ്ലീല ദൃശ്യം പ്രചരിപ്പിക്കാമെന്ന ആശയം കാക്കനാട്ടെ ഹോട്ടൽ ഉടമയുടേത്
തൃക്കാക്കരയിലെ ഇടതു സ്ഥാനാർഥി ഡോ. ജോ ജോസഫിനെതിരെ വ്യാജ അശ്ലീല ദൃശ്യം പ്രചരിപ്പിച്ചതിന് പിന്നിൽ ആസൂത്രണവും ഗൂഡാലോചനയുമാണ് എന്ന് പോലീസ് കണ്ടെത്തി. തൃക്കാക്കര മണ്ഡലത്തിലെ ചിറ്റേത്തുകരയിൽ ഹോട്ടൽ നടത്തുന്ന നസീറാണ് വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിക്കാമെന്ന ആശയം മുന്നോട്ട് വച്ചതെന്ന് പോലീസ്. കോൺഗ്രസ് പ്രവർത്തകനാണ് ഇയാൾ.
നസീർ വ്യാജ ദൃശ്യങ്ങളുണ്ടാക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകനും സുഹൃത്തുമായ നൗഫലിന് കൈമാറി. നൗഫൽ ഇത് സുഹൃത്തായ അബ്ദുൾ ലത്തീഫിന് അയച്ചുകൊടുത്തു. 2020-ൽ ഉണ്ടാക്കിയ ഗീത തോമസ് എന്ന വ്യാജ അക്കൗണ്ടാണ് വീഡിയോ പ്രചരിപ്പിക്കാൻ ഇവർ ഉപയോഗിച്ചതെന്നും പോലീസ് കണ്ടെത്തി. നസീറിനെയും നൗഫലിനെയും ലത്തീഫിനെയും ഒരുമിച്ച് ചോദ്യം ചെയ്തപ്പോഴാണ് നിർണ്ണായക വിവരങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ട്.
Content Highlights: Thrikkakara bypoll, Dr Jo Joseph, fake video of jo joseph, youth congress, kerala police
Published: 02 Jun 2022, 08:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented