ബാങ്കോക്കിലെ ഒരു ഹോട്ടൽ റൂഫിലെ പൂളിലുണ്ടായിരുന്നവർ ഭൂകമ്പത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മ്യാൻമാറിലും തായ്ലാൻഡിലും ഭൂചലനമുണ്ടായപ്പോഴുള്ള സമയത്തെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ഭൂചലനമുണ്ടായ തുടക്കത്തിൽ അലയടിച്ച വെള്ളം പിന്നീട് കെട്ടിടത്തിൽ നിന്നും താഴേക്ക് പതിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. 

To advertise here,

വെള്ളിയാഴ്ച പ്രാദേശികസമയം ഉച്ചയ്ക്ക് 12.50-ഓടെയാണ് മ്യാൻമാറിൽ ഭൂചലനമുണ്ടായത്. ശക്തമായ ഭൂകമ്പത്തിൽ മധ്യമ്യാൻമാറിലും തായ്‍ലാൻഡിലും കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ഭൂകമ്പമാപിനിയിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ മ്യാൻമാറിൽ മാത്രം  ഇതുവരെ 1,700 പേർ മരിച്ചതായാണ് കണക്കുകൾ. ഇതിനുപുറമെ 3,400 പേർക്ക് പരിക്കേറ്റതായും 300 ഓളം പേരെ കാണാതായതായും ഭരണകക്ഷിയായ ഭരണകൂടം അറിയിച്ചു. ബാങ്കോക്കിലും 17 പേർക്ക് ജീവൻ നഷ്ടമായെന്നാണ് നഗര അധികൃതർ അറിയിച്ചത്.