നയ്പിഡോ: മ്യാൻമാറിനെ ഭീതിയിലാഴ്ത്തി വീണ്ടും ഭൂചലനം. ഞായറാഴ്ച രാവിലെ മധ്യ മ്യാൻമാറിലെ മെയ്ക്റ്റിലയ്ക്ക് സമീപമാണ് ഭൂചലനമനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

To advertise here,

വുണ്ട്‌വിൻ പട്ടണത്തിൽ, മണ്ഡാലെയിൽ നിന്ന് ഏകദേശം 97 കിലോമീറ്റർ (60 മൈൽ) തെക്കായി 20 കിലോമീറ്റർ (12 മൈൽ) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് മ്യാൻമാറിലെ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മാർച്ച് 28 ന് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ആഘാതത്തിൽ നിന്ന് മ്യാൻമാർ കരകയറുന്നതിനിടയിലാണ് വീണ്ടും ഭീതിവിതച്ച് ഭൂചലനം അനുഭവപ്പെട്ടത്. 3600 ഓളം പേർ ദുരന്തത്തിൽ കൊല്ലപ്പെട്ടിരുന്നു.