കോഴിക്കോട്:  കോഴിക്കോട് കോര്‍പ്പറേഷന് എതിരായി യൂത്ത് കോണ്‍ഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമരപരിപാടിയില്‍ നിന്ന് ചാണ്ടി ഉമ്മന്‍ വിട്ടുനിന്നു. ഉദ്ഘാടകനായി നിശ്ചയിച്ച പരിപാടിയില്‍ നിന്നാണ് ചാണ്ടി ഉമ്മന്‍ വിട്ടുനിന്നത്. ചാണ്ടി ഉമ്മന്‍ വിട്ടുനിന്നതിന് പിന്നില്‍ ഗ്രൂപ്പ് താത്പര്യമാണെന്നാണ് വിവരം.

To advertise here,

ചാണ്ടി ഉമ്മന്‍ എം എല്‍ എ പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് ശരിയായില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ വ്യക്തമാക്കി. കോഴിക്കോട് ഉണ്ടായിട്ടും ഡിസിസി പ്രസിഡന്റ് നേരിട്ട് ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് പരിപാടിയില്‍ പങ്കെടുത്തില്ല എന്ന കാര്യത്തില്‍ ചാണ്ടി ഉമ്മനോട് വിശദീകരണം തേടുമെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു.

കോര്‍പ്പറേഷനെതിരായി നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് പരിപാടി മാതൃകാപരമാണ് അതില്‍ പങ്കെടുക്കണമെന്ന് ബുധനാഴ്ച രാവിലെയും ആവശ്യപ്പെട്ടെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. എംഎല്‍എ വിട്ടുനിന്നത് ബോധപൂര്‍വ്വം എന്നുകരുതുന്നില്ല. എന്നാല്‍ ബോധപൂര്‍വ്വം എങ്കില്‍ ആ നടപടി തെറ്റാണെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. 

inshort-Chandy Oommen, MLA, skipped a Youth Congress protest against Kozhikode Corporation.  DCC President seeks explanation for absence.