ഒന്നാം പ്ലാറ്റ്ഫോമിന് പുറത്ത് അവൻ മയക്കത്തിലായിരുന്നു. തീവണ്ടിയുടെ ശബ്ദംകേട്ട് ഞെട്ടിയെഴുന്നേറ്റു. മെല്ലെ പ്ലാറ്റ്ഫോമിലേക്ക് നടന്നു. വണ്ടി പതിയെ നീങ്ങുമ്പോൾ ഓടിക്കയറാൻ നോക്കിയ ഒരാളുടെ പുറകെ കുരച്ചുകൊണ്ട് ഓടിയടുത്തു, അയാളെ അതിൽ കയറാൻ അനുവദിച്ചില്ല.
സ്റ്റേഷനിൽ ഇടയ്ക്കൊക്കെ കാണുന്ന കാഴ്ചയാണിത്. സ്റ്റേഷനിൽ താമസമാക്കിയ, ജീവനക്കാരുടെയും യാത്രക്കാരുടെയും പ്രിയപ്പെട്ട നായയാണ് പലപ്പോഴും അവരുടെ ജീവന് കാവലാവുന്നത്.

To advertise here,

2015-ന് മുൻപ് സ്റ്റേഷനിലെ ഒരു ടി.ടി.ആറിന്റെ കൂടെയാണ് നായ ഇവിടെ എത്തുന്നത്. അദ്ദേഹത്തിൻ്റെ പരിചരണയിലായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷവും അവൻ സ്റ്റേഷൻ പരിസരം വിട്ടുപോയില്ല.

“യാത്രക്കാർ നൽകുന്ന പാൽപ്പേടയും ബിസ്കറ്റുമൊക്കെ അധികമായി കഴിച്ച് അവന് തടികൂടി. അതുകൊണ്ടുതന്നെ
പണ്ടത്തെപ്പോലെ ഉന്മേഷമില്ല. നല്ലവനാ...” -പോർട്ടർ മൊയ്തീൻകോയ പറഞ്ഞു. സ്റ്റേഷൻ പരിസരത്ത് മൂത്രമൊഴിച്ചു വൃത്തി കേടാക്കില്ല. പാളം മുറിച്ചുകടക്കില്ല. കോണി കയറിയാണ് മറ്റു പ്ലാറ്റ്ഫോമിലേക്കുള്ള യാത്ര. ഞങ്ങളെപ്പോലെ ഒരു യൂണിയനിലുമില്ല. അവനൊറ്റയ്ക്കാണ് -അദ്ദേഹം ചിരിയോടെ കൂട്ടിച്ചേർത്തു. എന്താ പേരിടാത്തതെന്ന ചോദ്യത്തിന് അവനെ പേരെടുത്ത് വിളിക്കേണ്ടിവന്നിട്ടില്ലെന്ന് പോർട്ടറായ സിദ്ധാർഥൻ. അവൻ എപ്പോഴും ഞങ്ങളുടെ കണ്ണിനു താഴെയുണ്ടാകാറുണ്ട്. അങ്ങ് ജപ്പാനിലെ 'ഹാച്ചിക്കോ'യെപ്പോലെ ചിലപ്പോൾ അവനും കാത്തിരിക്കുയായിരിക്കും അവൻ്റെ പ്രിയപ്പെട്ട ഉടമസ്ഥനെ -സിദ്ധാർഥൻ പറഞ്ഞു നിർത്തുന്നു.

ഹാച്ചിക്കോ എന്ന ഹീറോ

1928-ൽ ജപ്പാനിലെ ടോക്യോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായിരുന്ന ഹിദേസാബുരോ ഉയേനോ, ജോലി കഴിഞ്ഞുവരുന്ന വഴി 'അകിതാ' എന്ന ഇനത്തിൽപെട്ട നായക്കുട്ടിയെ തെരുവിൽക്കാണുകയും അവനെ ഹാച്ചിക്കോ എന്ന് പേരുനൽകി വളർത്തുകയും ചെയ്തു. അന്നുമുതൽ എല്ലാ ദിവസവും ട്രെയിൻവരുന്ന സമയമാകുമ്പോൾ ഹാച്ചിക്കോ, ഷിബുയ സ്റ്റേഷൻ്റെ വാതിൽക്കൽ ജോലികഴിഞ്ഞെത്തുന്ന ഉയേനോയെ കാത്തുകിടക്കുമായിരുന്നു.
എന്നാൽ, 1925 മേയ് 21-ന് ജോലിക്കുപോയ ഉയേനോ യൂണിവേഴ്സിറ്റിയിൽ വെച്ചുണ്ടായ മസ്തിഷ്‌കാഘാതത്തെത്തുടർന്ന് മരണപ്പെട്ടു. പക്ഷേ, ഇതൊന്നും അറിയാതെ തന്റെ യജമാനൻ വരുന്നതും കാത്ത് ഹാച്ചിക്കോ ദിവസവും കാത്തിരുന്നു. ഒന്നും രണ്ടുമല്ല നീണ്ട ഒൻപത് വർഷവും ഒൻപത് മാസവും 15 ദിവസവും, അവന്റെ അവസാനശ്വാസം വരെ. കണ്ണീരണിയിക്കുന്ന സ്നേഹത്തിന്റെ കഥ സിനിമയായിട്ടുമുണ്ട്.

In Depth | Kozhikode's Hachiko" is a loyal stray dog living at Kozhikode railway station. Once cared for by a Ticket Collector who has since passed away, the dog never left the station. Now, it is lovingly fed by passengers and staff while keeping the area safe by preventing risky behavior. Like Japan's Hachiko, this dog symbolizes loyalty and dedication, remaining a beloved guardian of the station.