അത്യുഗ്രന്‍ ഫീല്‍ഡിങും ക്യാച്ചുമായി ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ ഫിലിപ്‌സ് മുമ്പും ഞെട്ടിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റില്‍ ഫിലിപ്‌സിന്റെ മറ്റൊരു അത്യുഗ്രന്‍ ക്യാച്ച് ക്രിക്കറ്റ് ആരാധകരെ ഒരിക്കല്‍കൂടി അമ്പരപ്പിലാഴ്ത്തിയിരിക്കുകയാണ്. ഒറ്റകൈ കൊണ്ട് പറന്നുപിടിച്ച് ഒലീ പോപ്പിനെയാണ് ഫിലിപ്‌സ് പുറത്താക്കിയത്.ഓവലില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാംദിനത്തിലായിരുന്നു ഫിലിപ്‌സിന്റെ മനോഹരമായ ക്യാച്ച്. ടിം സൗത്തിയുടെ പന്തില്‍ ഒലീ പോപ്പിന്റെ കട്ട് ഷോട്ടാണ് ഫിലിപ്‌സ് പറന്ന് ഒറ്റ കൈയിലാക്കിയത്.

To advertise here,